chalakudy

ചാലക്കുടി സീറ്റില്‍ കേരള കോണ്‍ഗ്രസ് എം സീറ്റില്‍ മല്‍സരിക്കാന്‍ അവസരം തരണമെന്ന് നഗരസഭ കൗണ്‍സിലര്‍ വി.ജെ.ജോജി. കഴിഞ്ഞ തവണ മല്‍സരിച്ചത് ഡെന്നീസ് കെ. ആന്‍റണിയായിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെ സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റായിരുന്നു ചാലക്കുടി. കഴിഞ്ഞ തവണ മല്‍സരിച്ചത് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഡെന്നീസ് കെ ആന്‍റണിയായിരുന്നു. 1057 വോട്ടിന്‍റെ വ്യത്യാസത്തിലായിരുന്നു തോല്‍വി. കോണ്‍ഗ്രസിന്‍റെ സനീഷ് കുമാര്‍ ജോസഫായിരുന്നു ജയിച്ചത്. ഇക്കുറി, കോണ്‍ഗ്രസില്‍ മല്‍സരിക്കുന്നത് സനീഷ് കുമാര്‍ തന്നെയാണ്. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി വീണ്ടും ഡെന്നീസ് കെ ആന്‍റണിയെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ്, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നഗരസഭാ കൗണ്‍സിലറായ വി.ജെ.ജോജി സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയത്

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ചാലക്കുടി സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുകയാണ്. 

ENGLISH SUMMARY:

Chalakkudy election dynamics are heating up as VJ Joji, a Kerala Congress (M) municipal councilor, expresses interest in contesting the Chalakkudy seat, previously held by Dennis K Antony. This development comes as the party deliberates its candidate for the upcoming Kerala Assembly Elections.