തൃശൂർ ഒല്ലൂക്കരയിൽ ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. ശബരിമല സ്വർണക്കൊള്ളയിൽ നീതി ഉറപ്പാക്കുമെന്നും കേരളത്തെ സുരക്ഷിത വികസിത പ്രദേശമാക്കി മാറ്റുമെന്നും ദേശീയ അധ്യക്ഷൻ പറഞ്ഞു. മുതിർന്ന നേതാക്കളുമായുള്ള കൂടി കാഴ്ചയ്ക്ക് ശേഷം നിതിൻ നബീൻ മടങ്ങി.
ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കിക് ഓഫ് നൽകി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. രാവിലെ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. ശബരിമല സ്വർണ്ണക്കൊള്ള, തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് വിഷയം ആക്കും എന്ന് വ്യക്തമാക്കുന്നതായിരുന്നു ദേശീയ അധ്യക്ഷന്‍റെ പ്രതികരണം
ക്ഷേത്ര ദർശനത്തിനുശേഷം തൃശൂർ ഒല്ലൂക്കരയിലെത്തിയ ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീനും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ചുവരെഴുതി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. ദേശീയ അധ്യക്ഷന്‍റെ കേന്ദ്രബജറ്റിനെ കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തു. കേന്ദ്ര ബജറ്റിൽ ഇതുവരെയുള്ള മൗനം വെടിഞ്ഞ സുരേഷ് ഗോപി എയിംസ് ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.