മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിയുള്ള പ്രതിപക്ഷ ബഹളത്തിനാണ് ഇന്ന് രാവിലെ സഭ സാക്ഷ്യം വഹിച്ചത്. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നിമയഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് അറിയിക്കുകയായിരുന്നു. സി.ആര്‍.മഹേഷും നജീബ് കാന്തപുരവുമാണ് സഭാകവാടത്തില്‍ സത്യഗ്രഹം ഇരിക്കുന്നത്. അതേസമയം , സഭാ നടപടികളുമായി സഹകരിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോള്‍ പ്രതിപക്ഷ സമരം ഹൈക്കോടതിക്ക് എതിരെയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഖ്യാനിച്ചു. പോറ്റിയേ കേറ്റിയേ പാട്ട് ഇന്നും സഭയില്‍പാടി പ്രതിപക്ഷം.
ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ വീണ്ടും തെരുവിൽ സമരം കടുപ്പിക്കാൻ കോൺഗ്രസ്. ദേവസ്വംമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ സെക്രട്ടേറിയറ്റ് ധർണ്ണ ഇന്ന് നടക്കും. മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുൻപിലാണ് ധർണ്ണ. നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമാണ് സമരം.