കോന്നിയില്‍ താന്‍ മല്‍സരിക്കണോ എന്നത് ദേശീയ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും എന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും പിടിച്ചെടുക്കും. വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ താന്‍ മല്‍സരിക്കുമെന്നത് ജനങ്ങള്‍ പറയുന്നതാണ്. താന്‍ ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ലമെന്‍റ് അംഗങ്ങള്‍ നിയമസഭയിലേക്ക് മല്‍സരിക്കണോ എന്നതില്‍ യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ അഭിപ്രായം പറയുന്നില്ല. അതും എഐസിസി തീരുമാനമാണ് എന്നും അടൂര്‍ പ്രകാശ് പറയുന്നു.
ജില്ലയിലെ അഞ്ചില്‍ നാലു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ആണ് മല്‍സരിക്കുന്നത്. വിജയസാധ്യത മാത്രം ആണ് മാനദണ്ഡം.എല്‍ഡിഎഫ് എത്ര നേരത്തേ ഓടിയാലും യുഡിഎഫ് വിജയിക്കും.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് നോക്കിയാല്‍ അഞ്ചിടത്തും യുഡിഎഫ് ആണ് മുന്നില്‍.കോന്നിയിലും അടൂരിലും മാത്രമാണ് ലീഡ് ആയിരത്തില്‍ കുറവുള്ളത്. ആറന്‍മുളയിലും,റാന്നിയിലും ഉയര്‍ന്ന പ്രതീക്ഷയുണ്ട്.തിരുവല്ല കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ്.
ശബരിമല പ്രധാനവിഷയം ആക്കിയാകും പത്തനംതിട്ടയിലെ പ്രചാരണം.ആരോഗ്യമേഖലയിലെ വീഴ്ചയും ഉയര്‍ത്തിക്കാട്ടും. അടൂര്‍പ്രകാശ് തന്നെ കോന്നിയില്‍ മല്‍സരിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.കഴിഞ്ഞ രണ്ടുവട്ടം കോന്നിയില്‍ മല്‍സരിച്ച റോബിന്‍ പീറ്റര്‍ നിലവില്‍ നറുക്കെടുപ്പിലൂടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആണ്