സ്വർണ്ണക്കൊള്ള ഉയർത്തി യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചില്‍ മൂന്നാം തവണയും സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. ഒരാള്‍ കുഴഞ്ഞുവീണു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്.
പ്രവർത്തകർക്ക് നേരെ ഒട്ടേറെത്തവണ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരോട് പിരിഞ്ഞ് പോകാൻ പൊലീസ് നിർദേശം നൽകിയിട്ടും പിന്മാറാതിരുന്നതിനാല്‍ കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെ പലർക്കും ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.