ട്വന്‍റി ട്വന്‍റി എന്‍‍ഡിഎയില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ട്രോളി ഫെയ്സ്ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവന്‍കുട്ടി. വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിൽ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് ഇനി കോൺഗ്രസ്‌ അവസാനിപ്പിക്കുന്നതെന്ന് പരിഹാസ രൂപേണ അദ്ദേഹം കുറിച്ചു. 

ട്വ​ന്‍റി 20യും ​കോ​ൺ​ഗ്ര​സും കൈ​കോ​ർ​ത്ത​തോ​ടെ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നി​ൽ​പോ​ലും എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം പി​ടി​ക്കാ​നാ​യി​ല്ലായിരുന്നു. എ​ൽ​ഡി​എ​ഫ് ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ വ​ട​വു​കോ​ട് - പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ ട്വ​ന്‍റി 20 പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫാണ് അ​ധി​കാ​രം പി​ടി​ച്ചത്. അതിന്‍റെ പശ്ചാത്തലത്തിലാണ് ശിവന്‍കുട്ടിയുടെ പരിഹാസം. 

വ​ട​വു​കോ​ട് - പു​ത്ത​ൻ​കു​രി​ശ് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ന് എ​ട്ടു സീ​റ്റും യു​ഡി​എ​ഫി​ന് ഏ​ഴ് സീ​റ്റും ട്വ​ന്‍റി 20ക്ക് ര​ണ്ട് സീ​റ്റു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്വ​ന്‍റി 20 അം​ഗ​ങ്ങ​ൾ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു. ഇ​തോ​ടെ യു​ഡി​എ​ഫി​ന്‍റെ റെ​ജി തോ​മ​സ് പ്ര​സി​ഡ​ന്‍റാ​യി. 

ENGLISH SUMMARY:

V Sivankutty's Facebook post trolls Congress and VD Satheesan following Twenty Twenty's alliance with NDA. The post questions when Congress will end its association with Twenty Twenty in Vadakodu Puthenkurish Panchayat, highlighting past electoral dynamics.