മൂന്നുതവണ തല്ലിപ്പിരിഞ്ഞ എന്‍.എസ്.എസ്–എസ്.എന്‍.ഡി.പി ഐക്യത്തിന് ഇത്തവണ എത്ര ആയുസ്സുണ്ടാകും? വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറിയായിരിക്കുന്നിടത്തോളം എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ല എന്ന് ജി.സുകുമാരന്‍ നായര്‍ തുറന്നടിച്ചിട്ട് 11 വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും കൂട്ടുകൂടുന്നത്.
1976 ലും 2005 ലും ഒടുവില്‍ 2012 ലും ആണ് NSS-SNDP ഐക്യത്തിന്‍റെ ശ്രമങ്ങള്‍ നടന്നത്. ഉമ്മൻ ചാണ്ടിയുടെ നേത്യത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരില്‍ ന്യൂനപക്ഷങ്ങള്‍ പിടിമുറുക്കിയെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു 2012ലെ കൈകോര്‍ക്കല്‍. പക്ഷേ ദേവസ്വം നിയമനം, സാമ്പത്തിക സംവരണം, മന്ത്രിസഭയിൽ താക്കോൽ സ്ഥാനം എന്നീ തര്‍ക്കങ്ങളില്‍ രണ്ടുവര്‍ഷം കൊണ്ട് ഐക്യം പൊളിഞ്ഞു. ജി.സുകുമാരന്‍ നായര്‍ ഇത്രയുംകൂടി പറഞ്ഞുവച്ചു.
മുൻപ് പറഞ്ഞതെല്ലാം പരസ്പരം ക്ഷമിച്ചുവെന്ന് പറഞ്ഞാണ് ഇരുവരും വീണ്ടും കൈകോര്‍ക്കുന്നത്. നാലാം തവണയും നായരീഴവ ഐക്യം പറഞ്ഞ് പരസ്പരം സഹകരിക്കുമ്പോൾ എന്ത് ലക്ഷ്യത്തിന്, ആർക്കുവേണ്ടി, എത്ര നാളത്തേക്ക് എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്