മണ്ഡലങ്ങളില്‍ ആരാകും മല്‍സരിക്കാന്‍ വരുന്നതെന്ന് നോക്കേണ്ടെന്നും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മുന്നോട്ട് പോകാനും എം എല്‍ എമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചേര്‍ന്ന എല്‍ഡിഎഫിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. നിങ്ങളില്‍ ചിലര്‍ മല്‍സരിച്ചേക്കാം, ചിലര്‍ മല്‍സരിച്ചേക്കില്ല. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ അതൊന്നും ബാധിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇടത് എം.എല്‍.എമാരോട് പറഞ്ഞു.നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. മുന്നണിക്ക് വിജയമുണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെ ഭാഗത്ത് നിന്നും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.