എന്‍എസ്എസും എസ്എന്‍ഡിപിയും കൈകോര്‍ക്കുന്നതിനോട് കരുതലോടെയാണ് രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചത്. തൃശൂര്‍ പിടിച്ചപോലെ എന്‍എസ്എസ് പിടിക്കാന്‍ പറ്റില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ലക്ഷ്യമിട്ട് സുകുമാരന്‍ നായര്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടുവച്ച ഐക്യനീക്കത്തിന് സുകുമാരന്‍ നായര്‍ പച്ചക്കൊടി വീശിയതോടെ കരുതലോടെയാണ് മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതികരണം.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച സുകുമാരന്‍ നായര്‍ യുവതിപ്രവേശ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ചെയ്യാതിരുന്നത് ചൂണ്ടിക്കാട്ടി ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. സുരേഷ് ഗോപിക്കും രൂക്ഷ വിമര്‍ശനം ഗണപതി മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തനിക്ക് തെറ്റി പറ്റിയെന്നും ക്ഷമിക്കണമെന്നും തന്നെ വിളിച്ച് പറഞ്ഞതായും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.