TOPICS COVERED

എല്‍ഡിഎഫില്‍ തുടരുമെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയതോടെ ഇനി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പിന്നാലെ പോകേണ്ടതില്ലെന്ന നിലപാടിലാണ് യുഡിഎഫ്. താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ മാത്രം ചര്‍ച്ചയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. മുന്നണി വിടില്ലെന്ന് ജോസ് കെ.മാണി ഉറപ്പു തന്നിട്ടുണ്ടെന്ന് മന്ത്രി വി.എന്‍ വാസവനും പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന്‍റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തല്‍ക്കാലം അടഞ്ഞ അധ്യായം. യുഡിഎഫ്  ജോസ് കെ മാണിയുടെ പിന്നാലെ പോവുകയാണെന്ന പ്രതീതിയും വാര്‍ത്തയും സൃഷ്ടിക്കരുതെന്നാണ് കോണ്‍ഗ്രസ് നിലപാട്. 

ജോസ് കെ.മാണിയുമായി മുന്നണിമാറ്റ ചര്‍ച്ച നടന്നിട്ടില്ലെന്നും താല്‍പര്യമറിയിച്ചാല്‍ മാത്രം ചര്‍ച്ച നടത്താമെന്നും കെ.സി വേണുഗോപാല്‍ .  ആരുടെയും പിന്നാലെ പോകില്ലെന്ന് കെ.മുരളീധരന്‍ വ്യക്തമാക്കി. 

ഇതിനിടെ പി.കെ.കുഞ്ഞാലിക്കുട്ടിയുമായി മാണി സി.കാപ്പന്‍ ചര്‍ച്ച നടത്തി. പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.  മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. ജോസ് കെ മാണി മുന്നണിവിടില്ലെന്ന് ഉറപ്പുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍റെ പ്രതികരണം

      

ENGLISH SUMMARY:

Following Jose K. Mani’s clarification that Kerala Congress (M) will remain with the LDF, the UDF has decided not to pursue the party further. Congress leaders, including K.C. Venugopal and K. Muraleedharan, stated that discussions will only occur if Jose K. Mani officially expresses interest. Meanwhile, internal resistance within the UDF intensified as Mani C. Kappan met with P.K. Kunhalikutty to assert that the Pala assembly seat will not be vacated for Jose K. Mani. Minister V.N. Vasavan reaffirmed that the LDF is confident in Jose K. Mani’s loyalty to the front.