TOPICS COVERED

ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ മനോരമ ന്യൂസിനോട്. നിലവിൽ ഇടതുപക്ഷത്തിനൊപ്പമുള്ള മലപ്പുറത്തെ മൂന്നു മണ്ഡലങ്ങളും നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പത്തുവർഷം താനൂരിൽ നിന്നുള്ള എംഎൽഎയും അതിൽ അഞ്ചുവർഷം മന്ത്രിയും ആവാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. ഒരു പ്രാവശ്യം ലോക്സഭയിലേക്ക് മത്സരിക്കാനും രണ്ടു വട്ടം തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും അവസരം കിട്ടി. ഇപ്രാവശ്യം മത്സരം രംഗത്തുനിന്ന് മാറിനിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പൊതു പ്രവർത്തനം രംഗത്ത് സജീവമായി തുടരും. താനൂരിൽ നടത്തിയ വികസനം ഈ തിരഞ്ഞെടുപ്പിലും മണ്ഡലം ഇടതുപക്ഷത്തിന് അനുകൂലമാക്കും.

വെള്ളാപ്പള്ളി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന്  ഇടതുപക്ഷം ഉത്തരവാദിയല്ലെന്നും അതിനെക്കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

ENGLISH SUMMARY:

V. Abdurahiman expresses his desire not to contest in the upcoming assembly elections. He believes the Left Democratic Front can retain its three constituencies in Malappuram.