നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ മല്‍സരത്തിനിറങ്ങാന്‍ പാര്‍ട്ടിയുടെ ഒൗദ്യോഗികപ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്. മധ്യകേരളം ബിജെപിക്ക് അപ്രാപ്യമാണെന്ന ധാരണ മാറ്റാന്‍ കഴിഞ്ഞെന്നും പാലായിലും മാറ്റം പ്രകടമാണെന്നും ഷോണ്‍ ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോള്‍ ലഭിച്ച സ്വീകര്യത, വിശ്വസ്തത ഇതാണ് ഷോണ്‍ ജോര്‍ജിനെ നയിക്കുന്നത്. നാല്‍പത്തിമൂന്നുകാരനായ ഷോണ്‍ ജോര്‍ജ് പാലായില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മധ്യകേരളം ബിജെപിക്ക് അപ്രാപ്യമാണെന്ന ധാരണ മാറ്റാന്‍ കഴിഞ്ഞെന്നാണ് പാലായുടെ വോട്ടുരാഷ്ട്രീയം കൃത്യമായി പഠിച്ച ഷോണ്‍ ജോര്‍ജ് പറയുന്നത്. പൂഞ്ഞാറും പാലായും ഷോണിന് പ്രധാനം.
എതിര്‍ സ്ഥാനാര്‍ഥികളെ മോശക്കാരാക്കാതെ നല്ല രാഷ്ട്രീയവും വികസനവുമാണ് പ്രചാരണവിഷയം. ജനങ്ങള്‍ ഒാഡിറ്റ് ചെയ്ത് തിരഞ്ഞെടുക്കട്ടെയെന്ന് ഷോണ്‍ പറയുന്നു