തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയ CPM മുൻ ഏരിയ സെക്രട്ടറി ബിജെപിയിലേക്ക്. പാലക്കാട് അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി.ആർ.രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.
42 വര്‍ഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവര്‍ത്തകനും രണ്ട് ടേമുകളിലായി ആറു വര്‍ഷം അട്ടപ്പാടി ഏരിയ സെക്രട്ടറി, 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലര വര്‍ഷം മുന്‍പ് രാമകൃഷ്ണനെ സിപിഎം പ്രാദേശിക നേതൃത്വം പുറത്താക്കിയിരുന്നു.