റവന്യൂമന്ത്രി കെ.രാജന് രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി നാലു മന്ത്രിമാരെയും മല്‍സരിപ്പിക്കാന്‍ സി.പി.ഐ. കെ.രാജന്‍ ഒല്ലൂരും ജി.ആര്‍.അനില്‍ നെടുമങ്ങാടും പി.പ്രസാദ് ചേര്‍ത്തലയിലും സ്ഥാനാര്‍ഥികളാവും. ജെ.ചിഞ്ചുറാണിയെ ചടയമംഗലത്ത് നിന്ന് മാറ്റി മറ്റൊരു മണ്ഡലത്തില്‍ പരീക്ഷിക്കാനാണ് സി.പി.ഐ ആലോചന.
രണ്ടു ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കിയ പാര്‍ട്ടിയാണ് സിപിഐയെങ്കിലും കഴിഞ്ഞതവണ ജി എസ് ജയലാല്‍, ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ക്ക് ഇളവ് നല്‍കി മൂന്നാം തവണ മല്‍സരിപ്പിച്ചിരുന്നു. ഈ ആനുകൂല്യം നല്‍കി കെ രാജനെ വീണ്ടും ഒല്ലൂരില്‍ മല്‍സരിപ്പിക്കാണ് സിപിഐ തീരുമാനം. തുടര്‍ച്ചായി രണ്ടു തവണം ഒല്ലൂരില്‍ ജയിച്ച് ചരിത്രമെഴുതി കെ. രാജന്‍ റവന്യൂമന്ത്രിയെന്ന് നിലയില്‍ ഗ്രാഫ് ഉയര്‍ത്തിട്ടുണ്ട്. രണ്ടാം തവണയാണ് നെടുമങ്ങാട് ജി.ആര്‍ അനില്‍ മല്‍സരിക്കാനിറങ്ങുന്നത്. ഇടതുപക്ഷത്തിന്‍റെ സുരക്ഷിത മണ്ഡമെന്നാണ് ഇപ്പോള്‍ നെടുമങ്ങാട് വിലയിരുത്തപ്പെടുന്നത്. ഇത്തവണം കടുത്ത മല്‍സരം നടക്കുമെന്ന് സിപിഐ പ്രതീക്ഷിക്കുന്ന ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദിനെ തന്നെ മല്‍സരിപ്പിക്കും.
പി.പ്രസാദിന്‍റെ ജനകീയതക്ക് ഭരണവിരുദ്ധ വികാരത്തെ മറികടക്കാവുമെന്ന പ്രതീക്ഷയിലാണ് വീണ്ടും മല്‍സരിപ്പിക്കാനിറക്കുന്നത്. മന്ത്രി ജെ ചിഞ്ചുറാണിയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചടയമംഗലത്ത് തന്നെ മല്‍സരിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. മൂന്ന് തവണ ചാത്തന്നൂര്‍ എം.എല്‍എ യായ ജി എസ് ജയലാലിനെ ഇനി മല്‍സരിക്കാന് ഇളവ് നല്‍കില്ല. പക്ഷെ പകരമൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനും സിപിഐക്കായിട്ടില്ല. അതിനാല്‍ ജെ ചിഞ്ചുറാണിയെ ചടയമംഗസത്ത് നിന്നും ചാത്തന്നൂരിലേക്ക് മാറ്റി മല്‍സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ആലോചനയിലുണ്ട്. ചടയമംഗലത്ത് പുതുമുഖത്തെ പരീക്ഷിക്കാനാണ് സിപിഐ ആലോചന.