Untitled design - 1

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ വർഗീയ പരാമർശങ്ങൾ തിരുത്തിയില്ലെങ്കിൽ അത് തിരുത്തേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ തിരഞ്ഞെടുപ്പുകളിലും വർഗീയതയെ ബോധപൂർവ്വം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയതയെ താലോലിച്ച മുഖ്യമന്ത്രി, തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ ഭൂരിപക്ഷ വർഗീയതയെ വളർത്താനാണ് ശ്രമിക്കുന്നത്. 

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ മാറി മാറി പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളത്തിൽ മതസ്പർദ്ധയും വിദ്വേഷവും നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം. ഇത്തരം വർഗീയ ധ്രുവീകരണത്തിന് ആരെ കിട്ടിയാലും അവരെ ഉപയോഗിക്കുക എന്ന ശൈലിയാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് പരാജയപ്പെട്ടതെന്നും, കേരളത്തിൽ ബോധപൂർവ്വമായ മതസ്പർദ്ധ വളർത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ENGLISH SUMMARY:

Ramesh Chennithala criticizes Pinarayi Vijayan for allegedly promoting communal politics. Chennithala accuses the Kerala government of fostering religious discord and division by alternating between supporting majority and minority communalism.