സ്വർണക്കൊള്ളയിൽ എ.പത്മകുമാറിനെതിരെ കുറ്റം ഉണ്ടെന്ന് വ്യക്തമായിട്ടില്ലെന്നുള്ള ന്യായീകരണത്തിനിടെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്തതിലൂടെ വെട്ടിലായി സിപിഎം. കുറ്റപത്രം കൊടുക്കുമ്പോൾ മാത്രമേ കുറ്റം എന്താണെന്ന് അറിയൂ എന്ന് വാദിച്ച സിപിഎമ്മിന് സമ്പൂർണ്ണമായി പ്രതിരോധത്തിൽ ആക്കുന്നതായി എസ്.ഐ.ടി നീക്കം. തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും തലയുരാൻ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം പാർട്ടി ആരംഭിക്കാനിരിക്കെ കടകംപള്ളിയുടെ കാര്യത്തിൽ എന്താവും എസ്ഐടി നീക്കം എന്നത് പാർട്ടിയെയും സർക്കാരിനെയും കുഴയ്ക്കുകയാണ്
പത്മകുമാറിനെ പുറത്താക്കാത്തതിൽ പാർട്ടി സെക്രട്ടറി ഇന്നലെ ന്യായീകരണം നിരത്തുമ്പോൾ പാർട്ടിയുടെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും അന്വേഷണ സംഘത്തിന്റെ സംശയനിഴയിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരാജയം ചർച്ചചെയ്യാൻ സിപിഎം നേതൃയോഗങ്ങൾ ആരംഭിച്ച ശനിയാഴ്ച തന്നെ കടകംപള്ളിയെ എസ്ഐടി ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പരാജയത്തിന് കാരണമായോ എന്ന് ചർച്ച ചെയ്യുമ്പോൾ അന്വേഷണ സംഘത്തിന്റെ മുന്നിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു കടകംപള്ളി. ശബരിമല സ്വർണ്ണകൊള്ളയിൽ രണ്ട് ദിവസം പ്രസിഡന്‍റുമാരും മെമ്പറും അറസ്റ്റിൽ ആയിട്ടും എന്താണ് കുറ്റകൃത്യം എന്നറിയില്ല എന്ന വാദമാണ് സിപിഎം നിരത്തുന്നത്.
കടകംപള്ളിയെ ചോദ്യം ചെയ്ത അന്വേഷണസംഘത്തിന്‍റെ അടുത്ത നീക്കം എന്താണത് സിപിഎമ്മിന് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ശബരിമലയിൽ ഉൾപ്പെടെ സർക്കാരിനൊന്നും മറക്കാനില്ലെന്ന് പറയാനാണ് വീടുകൾ കയറി ഇറങ്ങിയുള്ള ആശയവിനിമയത്തിന് സിപിഎം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കടകംപള്ളി ചോദ്യ നിൽക്കുന്നതും ഭാവിയിൽ അറസ്റ്റ് ചെയ്തേക്കാം എന്നുള്ള സംശയങ്ങളും സിപിഎമ്മിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ്. തെറ്റുകൾ തിരുത്തി നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാം എന്ന മോഹവുമായി നിൽക്കുന്ന സിപിഎമ്മിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്ന സൂചനയാണ് അന്വേഷണസംഘത്തിന്‍റെ നീക്കങ്ങൾ നൽകുന്നത്.