കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജനുവരി 12ന് തിരുവനന്തപുരത്ത് പ്രതിഷേധ സമരം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എം.എല്‍.എമാരും പങ്കെടുക്കും. ക്ഷേമ പെൻഷൻ കുടിശിക, തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉൾപ്പെടെ ഉയർത്തിയാണ് സമരം. കേന്ദ്രസർക്കാരിനെതിരായ സമരപരമ്പരകളുടെ തുടക്കം ആയിരിക്കും ജനുവരി 12ലെ പ്രതിഷേധം.