reena-adoor

TOPICS COVERED

പത്തനംതിട്ടയിലെ പദവി വീതം വയ്ക്കലില്‍ കോണ്‍ഗ്രസില്‍ കൂട്ടയടി. അടൂര്‍ നഗരസഭയിലെ പദവി വീതം വയ്ക്കലില്‍ നിയുക്ത അധ്യക്ഷയും ഉപാധ്യക്ഷനും രാജി ഭീഷണി മുഴക്കി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം വീതം വച്ചതിലും പ്രതിഷേധം ഉണ്ട്. 

അടൂര്‍ നഗരസഭയിലെ അധ്യക്ഷസ്ഥാനം അഞ്ചുവര്‍ഷത്തിനിടെ നാലായി മുറിക്കാനാണ് തീരുമാനം.ഇതിനെതിരെ ആദ്യ അവസരം ലഭിച്ച നിയുക്ത അധ്യക്ഷ റീന സാമുവലും ഉപാധ്യക്ഷന്‍ ശശികുമാറും രാജി ഭീഷണി മുഴക്കി.ഗ്രൂപ്പിന്‍റെ പേരില്‍ പുതുമുഖങ്ങള്‍ക്ക് അടക്കം പദവി നല്‍കുന്നതില്‍ ആണ് പ്രതിഷേധം.ജ്യോതി വിജകുമാര്‍,മുംതാസ്,പ്രീതു ജഗതി എന്നിവര്‍ക്ക് കൂടി അധ്യക്ഷ സ്ഥാനം നല്‍കാനായിരുന്നു തീരുമാനം

Also Read: അവസാനം ട്വിസ്റ്റ്; ബിജെപിയുടെ ഓഫർ‍ നിരസിച്ച് ആർ ശ്രീലേഖ, വി.വി രാജേഷ് നഗര പിതാവാകും


ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവും മൂന്നായി മുറിച്ചിരിക്കുകയാണ്. ആദ്യ രണ്ടു വര്‍ഷം ദീനാമ്മ റോയി,അടുത്ത രണ്ടു വര്‍ഷം എംവി അമ്പിളി അവസാന ഒരു വര്‍ഷം നീതു മാമ്മന്‍ എന്നാണ് തീരുമാനം. നീതു പുതുമുഖമാണ്. മുതിര്‍ന്ന അഗം സ്റ്റെല്ല തോമസിനെ വെട്ടി, സിപിഐയില്‍ നിന്നെത്തി പള്ളിക്കല്‍ ഡിവിഷന്‍ പിടിച്ച ശ്രീനാദേവി കുഞ്ഞമ്മയെ തഴഞ്ഞു. ഇതിലാണ് പ്രതിഷേധം പൊട്ടുന്നത്. അപസ്വരങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും എന്ന് നേതാക്കള്‍ ഭയക്കുന്നു. പത്തനംതിട്ട, തിരുവല്ല നഗരസഭ വീതം വയ്പില്‍ കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ല.

ENGLISH SUMMARY:

Adoor Municipality crisis involves internal conflicts within the Congress party over power-sharing. The appointed chairperson and vice-chairperson have threatened to resign due to disagreements over dividing the chairperson's term into four parts.