ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടും എന്തുകൊണ്ടാണ് ഇടതുപക്ഷത്തിലേക്ക് വോട്ടുകള്‍ വരാതിരുന്നതെന്ന് മുഖ്യമായും പരിശോധിക്കണമെന്ന് ഘടകക്ഷികള്‍ക്ക് എല്‍.ഡി.എഫ് നിര്‍ദേശം. രാഷ്ട്രീയേതര കാരണങ്ങള്‍ എന്തൊക്കെ തോല്‍വിക്ക് കാരണമായിട്ടുണ്ട് എന്ന് പരിശോധിക്കണെന്നും സഖ്യക്ഷികളുമായുള്ള ആശയവിനിയമത്തില്‍ സി.പി.എം നിര്‍ദേശിച്ചു. താഴെതട്ടില്‍ നിന്ന് നിര്‍ദേശിക്കുന്ന തിരുത്തലുകള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് സി.പി.എമ്മിലെയും ധാരണ.
തിരഞ്ഞെടുപ്പ് തോല്‍വിയുണ്ടാല്‍ കാരണവും പരിഹാരവും സിപിഎം തന്നെ കണ്ടെത്തുന്ന രീതിക്ക് തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തോടെ മാറ്റം വരികയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം കേട്ട ശേഷം തിരുത്തല്‍ എന്ന സമീപനത്തിലേക്ക് സിപിഎം എത്താനുള്ള കാരണവും അതാണ്. തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലായിരുന്നു എന്നതാണ് സിപിഎമ്മിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഭരണവിരുദ്ധവികാരമെന്ന് സിപിഐ കമ്മിറ്റികളില്‍ പറയുമ്പോഴും സര്‍ക്കാര്‍ മോശമായിരുന്നുവെന്ന് മറ്റ് ഘടകക്ഷികള്‍ ആരും വിലയിരുത്തിയിട്ടില്ല.
അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിനിടെ എല്‍ഡിഎഫിലേക്ക് വോട്ടുകള്‍ വരാതിരുന്നത് എന്തുകൊണ്ടാണ് എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പരിശോധിക്കണമെന്നാണ് പൊതുധാരണ. വാര്‍ഡു തലം മുതല്‍ പരിശോധന നടത്താനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എല്‍ഡിഎഫ് നല്‍കിയിരിക്കുന്ന നിര്‍ദേശം. രാഷ്ടട്രീയ കാരണങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങള്‍ തോല്‍വിക്ക് കാരണമായിട്ടുണ്ടോ എന്നാണ് പൊതുവായി പരിശോധിക്കുക. എന്താണ് വരുത്തേണ്ട തിരുത്തലുകള്‍ എന്ന് കീഴ്ഘടകങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് ഇത്തവണ മൂല്യം കൂടുതലായിരിക്കും . സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ 27 മുതല്‍ 29 വരെയും സിപിഐയുടെ നേതൃയോഗം 29 , 30 തീയതികളിലും നടക്കും. പുതുവര്‍ഷത്തിലെ ആദ്യ നേതൃയോഗത്തില്‍ പുത്തന്‍ ഊര്‍ജത്തോടെ തിരുച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.