TOPICS COVERED

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പരാജയകാരണങ്ങളിൽ പ്രാഥമിക വ്യക്തത പോലും വരുത്താതെ എൽഡിഎഫ്. ഭരണവിരുദ്ധ വികാരം ഉണ്ടോ ഇല്ലയോ എന്നതിലും ശബരിമല തിരിച്ചടിയായോ എന്നതിലും മുന്നണി യോഗത്തിനുശേഷം കൺവീനർ ടി.പി രാമകൃഷ്ണൻ നിലാപട് പറഞ്ഞില്ല. തോറ്റു എന്നത് സത്യമാണെന്നും എല്ലാ പാര്‍ട്ടികളും പരാജയം പഠിച്ച ശേഷം എല്‍ഡിഎഫ് തിരുത്തല്‍ വരുത്തുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

ജനവിധി കനത്ത തിരിച്ചടിയായെങ്കിലും തൊട്ടുപിന്നാലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ പ്രാഥമിക വിലയിരുത്തല്‍ പോലും നടന്നില്ല. എല്ലാ പാർട്ടികളും ചർച്ച ചെയ്തശേഷം വിശദമായ ചർച്ച ആകാമെന്ന് മുഖ്യമന്ത്രി ആമുഖത്തിൽ പറഞ്ഞതോടെ വിശദമായ ചർച്ചകൾക്ക് ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരാൻ തീരുമാനിക്കുകയായിരുന്നു. ഇതുകൊണ്ട് തന്നെ ഭരണവിരുദ്ധവികാരം ഇല്ലെന്ന സിപിഎം വാദമോ ഭരണവിരുദ്ധ വികാരമോ ശബരിമലയും തിരിച്ചടിയായെന്ന് സിപിഐ വാദമോ  മുന്നണി കണ്‍വീനര്‍ ഏറ്റുപിടിച്ചില്ല. എല്ലാ പാര്‍ട്ടികളും അവരവരുടെ കമ്മിറ്റികള്‍ പരാജയം പരിശോധിച്ച ശേഷം മുന്നണി ചര്‍ച്ച ചെയ്യുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 

ജോസ് കെ. മാണിയെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങളെന്ന് പ്രചാരണത്തിനിടെ യുഡിഎഫ് സഖ്യകക്ഷികളെ സ്വാഗതം ചെയ്ത്  ടി.പി. രാമകൃഷ്ണന്‍. ഇടതുനയം അംഗീകരിക്കുന്ന ആര്‍ക്കു എല്‍ഡിഎഫിലേക്ക് വരാമെന്ന് ടി.പി. രാമകൃഷ്ണന്‍.

തദ്ദേശത്തില്‍ തോല്‍വിയുണ്ടായെങ്കിലും മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ തുടരുമെന്ന് ടി.പി. രാമകൃഷ്ണന്‍  ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ENGLISH SUMMARY:

LDF election loss analysis is essential after the recent setback in local body elections. The LDF convenor TP Ramakrishnan stated that each party will analyze the results before a comprehensive review in January.