ഈ തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിന് മുൻപന്തിയിൽ നിന്ന ഗാനമായിരുന്നു ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ’ എന്ന പാരഡി ഗാനം. ഡാനിഷ് മുഹമ്മദായിരുന്നു ഗാനം ആലപിച്ചത്. ഇപ്പോഴിതാ ഈ ഗാനം കേവലം പാട്ടല്ലെന്നും ഒരു പ്രതിഷേധമായിരുന്നുവെന്നും പറയുകയാണ് പാറക്കൽ അബ്ദുള്ള എംഎൽഎ.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ ഗാനം മൂളാത്ത മലയാളികൾ ചുരുക്കമായിരിക്കുമെന്നും കേവലമൊരു ഗാനം എന്നതിനപ്പുറം വലിയൊരു പ്രതിഷേധമായിരുന്നു ഇതിലൂടെ കേരളമാകെ അലയടിച്ചതെന്നും പാറക്കൽ അബ്ദുള്ള പറയുന്നു. കഠിനവ്രതമെടുത്ത് കാനനപാത താണ്ടി അയ്യനെ കാണാൻ ശബരിമലയിൽ എത്തുന്ന ഏതൊരു ഭക്തന്റെയും ഹൃദയവികാരമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പാറക്കൽ അബ്ദുള്ള പറഞ്ഞു.

ENGLISH SUMMARY:

UDF election campaign song 'Pottiye Kettiye' was a song and protest, says MLA Parakkal Abdulla. He stated that this song reflects the feelings of Sabarimala devotees and resonated throughout Kerala during the local elections.