സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നേറ്റം. 192 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ജയിച്ചു. 157 ഇടത്ത് എല്‍ഡിഫും 44 ഇടത്ത് എന്‍ഡിഎയും മറ്റുള്ളവര്‍ 32 ഇടത്തും ജയിച്ചു. 349 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 308 ഇടത്ത് യുഡിഎഫും 31 എന്‍ഡിഎയും 17 മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 93 ഗ്രാമപഞ്ചായത്തുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ബ്ലോക്കുപഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. 71 ഇടത്ത് എല്‍ഡിഎഫും 63 ഇടത്ത് യുഡിഎഫും മുന്നേറ്റം തുടരുന്നു. എന്‍ഡിഎ 13 ഇടത്തും ഒരിടത്ത് സ്വതന്ത്രനും മുന്നേറുകയാണ്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. ഏഴിടത്ത് യുഡിഎഫ് ആധിപത്യം തുടരുമ്പോള്‍ ആറിടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. 46 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. 30 ഇടത്ത് എല്‍ഡിഎഫും ആറിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു.