lasitha-bjp

തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ തോറ്റതിന് പിന്നാലെ ഫെയ്സ്ബുക്കില്‍ കുറിപ്പുമായി ബിജെപി സ്ഥാനാര്‍ത്ഥി ലസിത പാലക്കല്‍. 'സത്യം തോറ്റു, മിഥ്യ വിജയിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഐഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു.

തോൽവിയിൽ മനംമടുത്തു ഒരിക്കലും വീട്ടിൽ ഇരിക്കില്ലെന്നും ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ലസിത പാലക്കല്‍ കുറിച്ചു. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ വർഗീയ പരാമർശം വലിയ വിവാദമായിരുന്നു. പുരസ്കാരം ലഭിച്ചവരിൽ ചിലരുടെ പേരുകൾ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ലസിതയുടെ വർഗീയ പരാമർശം. 

ENGLISH SUMMARY:

Lasitha Palakkal, BJP candidate in Thalassery, expresses her sentiments after losing the Kuttimakkool ward election. Despite the setback, she remains committed to continuing her fight.