തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വിജയം അടുത്ത മഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വര്‍ഗീയപ്രീണനം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും ഇത് ടീം യുഡിഎഫിന്‍റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അജന്‍ഡയുടെ ഗുണംകിട്ടിയത് ബിജെപിക്കാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ജയമാണ് ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കിയത്. തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളില്‍ തിരിച്ചുവരവ് നടത്തിയ യുഡിഎഫ് കൊല്ലം പിടിച്ചെടുത്തു, കണ്ണൂരും നിലനിര്‍ത്തി. മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിനാണ് മേല്‍ക്കൈ. ജില്ലാ പഞ്ചായത്തുകളിലും ഒപ്പത്തിനൊപ്പം പോരാട്ടം തുടരുകയാണ്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഉറച്ച കോട്ടകള്‍ കൈവിട്ടതോടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്.