തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ലീഡ് നിലകള്‍ മാറിമറയുന്നു. നേരത്തേ എല്‍ഡിഎഫിനാണ് ലീഡെങ്കില്‍ വന്‍ മുന്നേറ്റവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ കോര്‍പറേഷനുകളിലാണ് യുഡിഎഫിന് ലീഡ്.
കോഴിക്കോട് വന്‍ മുന്നേറ്റമാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ 14 ഇടത്താണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ 17 ഇടത്തും ലീഡുണ്ട്. കണ്ണൂര്‍ കോര്‍പറേഷനില്‍ ആറിടത്തും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്.
ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ലീഡ് കാണിച്ചികുന്നു. ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു യുഡിഎഫ്. കഴിഞ്ഞ തവണ തലസ്ഥാനത്ത് മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ.