തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയ്ക്ക് ലീഡ്. 12 ഡിവിഷനുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. പത്തിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. കഴിഞ്ഞ തവണ മുഖ്യപ്രതിപക്ഷമായിരുന്നു എൻഡിഎ.

അതേസമയം, കോര്‍പറേഷനുകളിലാകെ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. തൃശൂരില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 21, യുഡിഎഫ് 18, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽഎൽഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 37, യുഡിഎഫ് 30, എൻഡിഎ 1 എന്നിങ്ങനെയാണ് ലീഡ് നില. 

ENGLISH SUMMARY:

Kerala local body election results are currently being released, with NDA leading in Thiruvananthapuram corporation. Early trends show LDF leading in most corporations across Kerala.