കൊച്ചി കോർപറേഷന്‍ കലൂർ സ്റ്റേഡിയം ഡിവിഷനില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ജയിച്ചു. കോർപറേഷനിലെ യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയാണ് ദീപ്തി. കൊച്ചിയില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും മുന്നണി വന്‍ വിജയം നേടി കൊച്ചി കോർപറേഷന്‍ ഭരണം തിരിച്ചുപിടിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസ് കൗൺസിലറായിരുന്ന കറുകപ്പള്ളി ജനറൽ വാർഡ് ആയതോടെ, മണ്ഡലപുനർനിർണയത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട കലൂർ സ്റ്റേഡിയം ഡിവിഷനിലേക്ക് ചുവടു മാറ്റുകയായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ദീപ്തിക്ക് പാർട്ടിയിൽ കെ.സി.വേണുഗോപാൽ വിഭാഗത്തോടാണ് ആഭിമുഖ്യം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് വ്യക്തമായ മേധാവിത്വമാണുള്ളത്. 45-നും 50-നും ഇടയിൽ ഡിവിഷനുകളിൽ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. ദീപ്തി മേരി വർഗീസിനൊപ്പം മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി.കെ.മിനിമോളും വിജയിച്ചു.