കല്‍പ്പറ്റ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി. പുളിയാര്‍മല വാര്‍ഡിലാണ് ബിജെപി ജയിച്ചത്. എം.വി. ശ്രേയാംസ്കുമാറിന്‍റെ വാര്‍ഡിലാണ് ബിജെപി മുന്നേറ്റം എന്നതാണ് ശ്രദ്ധേയം.
തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലും ബിജെപി അക്കൗണ്ട് തുറന്നിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന പഞ്ചായത്താണ് ഇത്തവണ ബിജെപി നേടിയെടുത്തതെന്നതാണ് ശ്രദ്ദേയം. പാലക്കാട് നഗരസഭയില്‍ ബിജെപി മുന്നേറുകയാണ്.
ആദ്യ ഫലം പുറത്തുവരുമ്പോള്‍ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 361 വാര്‍ഡുകളില്‍ എല്‍ഡിഎഫും 303 വാര്‍ഡുകളില്‍ യുഡിഎഫും 111 ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്. 90 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു.