ഡമ്മിയായി വന്ന മകള്‍ അമ്മയ്ക്ക് പാരയാകുമോ... കണ്ണൂര്‍ പയ്യന്നൂര്‍ നഗരസഭയിലെ 16–ാം വാര്‍ഡിലാണ് അമ്മ മല്‍സരിക്കുന്ന വാര്‍ഡില്‍ മകളും അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പെട്ടത്. മകള്‍ പത്രിക പിന്‍വലിക്കാതിരുന്നതാണ് അമ്മയ്ക്ക് വിനയായത്.
പയ്യന്നൂര്‍ നഗരസഭ കണ്ടോത്ത് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലത നാരായണന്‍ പ്രചാരണം തുടരുകയാണ്. ലതയുടെ മകള്‍ ആത്മജ നായാരണനും ഇതേവാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി. പക്ഷേ, രണ്ടുപേര്‍ക്കുമിടയില്‍ ശത്രുതയില്ല. സ്ഥാനാര്‍ഥി പട്ടികയില്‍ പേരുണ്ടെന്നേയുള്ളൂ, അമ്മയ്ക്ക് വേണ്ടി മകള്‍ അമ്മയുടെ കൂടെ പ്രചാരണം നടത്തുകയാണ്. കാര്യം മറ്റൊന്നുമല്ല, അമ്മയ്ക്ക് ഡമ്മിയായി മകളെയാണ് കോണ്‍ഗ്രസ് നിശ്ചയിച്ചത്. പക്ഷേ, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയിതിയിലും മകള്‍ പത്രിക പിന്‍വലിച്ചില്ല. ഇതോടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ അമ്മയും മകളും മല്‍സരാര്‍ഥികളായി. എന്തുകൊണ്ട് പിന്‍വലിച്ചില്ല എന്നതിന് അമ്മ ലതയ്ക്ക് മറുപടിയുണ്ട്.
അമ്മയ്ക്ക് പൂര്‍ണ പിന്തുണയാണ് മകള്‍ ആത്മജ. താന്‍ വിമതയല്ലെന്ന് കെഎസ്‍യു ജില്ലാ സെക്രട്ടറി കൂടിയായ ആത്മജയും പറയുന്നു.
സവിശേഷ സാഹചര്യം പ്രചാരണത്തിനിടെ വോട്ടര്‍മാരെ കൂടി ബോധ്യപ്പെടുത്താനാണ് അമ്മയുടെയും മകളുടെയും മുന്നണിയുടെയും തീരുമാനം.