മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഇത് കന്നിമല്‍സരമാണ്. ബോഡി ബില്‍ഡറായ രഞ്ജു ചെറിയാനാണ് പുതുപ്പളളി പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുതേടുന്നത്.
ഉമ്മന്‍ചാണ്ടിയില്ലാത്ത തദ്ദേശതിരഞ്ഞെടുപ്പ്. ഉമ്മന്‍ചാണ്ടി കൈപിടിച്ചുയര്‍ത്തിയവരാണ് പുതുപ്പളളിയിലെ ഓരോ സ്ഥാനാര്‍ഥികളും. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടി എത്തുമ്പോഴെല്ലാം ആള്‍ക്കൂട്ടം ആകാറുളള കരോട്ട് വളളക്കാലില്‍ വീട്ടിലേക്ക് വോട്ടു ചോദിച്ചെത്തുമ്പോള്‍ രഞ്ജു ചെറിയാന് സങ്കടം. ഈ വീട്ടുമുറ്റത്ത് എത്രയോ കാലം എത്രയോ കാഴ്ചകള്‍.
ബോഡി ബില്‍ഡറായ രഞ്ജു ചെറിയാന്‍റെ ആദ്യമല്‍സരമാണ്. എപ്പോഴും യുഡിഎഫിനൊപ്പം നില്‍കുന്ന വാര്‍ഡാണെങ്കിലും തിരഞ്ഞെടുപ്പ് ആവേശത്തിലാണ് എല്ലാവരും. പുതുപ്പളളി പഞ്ചായത്ത് തിരികെപ്പിടിക്കാനുളള ശ്രമം. അനില്‍ എം ചാണ്ടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.