വിമതര്‍ക്കെതിരെ കോണ്‍ഗ്രസില്‍ കൂട്ടനടപടി. തിരുവനന്തപുരം കോർപറേഷനിലേക്ക് റിബലുകളായി മത്സരിക്കുന്ന എട്ടുപേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മലപ്പുറത്ത് മഹിളാ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പുറത്താക്കി.
തിരുവനന്തപുരത്ത് കഴക്കൂട്ടം വാർഡിൽ മത്സരിക്കുന്ന വി.ലാലു, ഹുസൈൻ, പൌണ്ടുകടവിൽ എസ്.എസ്.സുധീഷ്കുമാർ, പുഞ്ചക്കരിയിൽ എ.ജി.കൃഷ്ണവേണി, വിഴിഞ്ഞത്ത് ഹിസാൻ ഹുസൈൻ, ഉള്ളൂരിൽ ജോൺസൺ തങ്കച്ചൻ, മണ്ണന്തലയിൽ ഷിജിൻ, ജഗതിയിൽ സുധി വിജയൻ എന്നിവരെയാണ് പുറത്താക്കിയത്. മലപ്പുറത്ത് വണ്ടൂര്‍ പഞ്ചായത്തില്‍ വിമത സ്ഥാനാര്‍ഥികളായ മോയിക്കൽ ഷൗക്കത്തിനെയും, പി.പി. ഹംസക്കുട്ടിയെയും പുറത്താക്കി. ഹംസക്കുട്ടിക്കായി പ്രവര്‍ത്തിച്ച മഹിളാ കോണ്‍ഗ്രസ് നേതാവായ ഭാര്യ റംലയെയും പുറത്താക്കി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ പി. ഇന്ദിരയ്ക്കെതിരെ മല്‍സരിക്കുന്ന കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.എന്‍ ബിന്ദുവിനെ പുറത്താക്കി.
അതേസമയം കാസര്‍കോട് ഡി.സി.സി പ്രസിഡന്‍റിനെതിരെ പണംവാങ്ങി സീറ്റ് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തിയാണ് നടപടി.