തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർഥിക്ക് സിപിഎം ഭീഷണി എന്ന് പരാതി. ജവാൻ മദ്യനിർമ്മാണശാലയിലെ താൽക്കാലിക ജീവനക്കാരിയായ ടി.എസ് ആശമോളോട് സഹപ്രവർത്തകർ നാമനിർദ്ദേശപത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ചട്ടവിരുദ്ധമായാണ് ആശ മോൾ മത്സരിക്കുന്നതെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.
മദ്യനിർമ്മാണശാലയിലെ താൽക്കാലിക ജീവനക്കാരിയായ ആശ മോൾ മത്സരിക്കുന്നത് തങ്ങളുടെ ജോലിയെ ബാധിക്കുമെന്ന് കാട്ടിയാണ് നാമനിർദ്ദേശപത്രിക പിൻവലിക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടത്. ഇതിന് പിന്നിൽ സിപിഎം ആണെന്ന് സ്ഥാനാർത്ഥി ആശമോൾ. മദ്യ നിർമാണശാലയിലെ താൽക്കാലിക ജീവനക്കാരി മത്സരരംഗത്തിറങ്ങിയാൽ കരാർ ലംഘനമാകുമെന്ന് സിപിഎം. വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.