തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതശല്യത്തില്‍ സെഞ്ചുറിയടിച്ച് യുഡിഎഫ്. സംസ്ഥാനത്താകെ 125ല്‍ കൂടുതല്‍ വിമതരാണ് യുഡിഎഫില്‍ മല്‍സര രംഗത്തുള്ളത്. എല്‍ഡിഫിന് തലവേദനയായി എഴുപതോളം വിമതരുണ്ട്. വിമതരെ പിന്തിരിപ്പിക്കാനുള്ള ചര്‍ച്ചകളും ഭീഷണികളും സജീവം. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം.
യുഡിഎഫിന് ഏറ്റവുംകൂടുതല്‍ വിമതരുള്ളത് കോഴിക്കോടാണ്. 37പേര്‍. ഫറോക്ക് നഗരസഭയില്‍ ചന്തക്കടവ് ഡിവിഷനിലും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശേരി ഡിവിഷനിലും യുഡിഎഫിന് അഞ്ച് വിതമര്‍വീതമുണ്ട്. UDF വിമതശല്യത്തില്‍ രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ലയ്ക്കാണ്. 23പേര്‍. തിരുവനന്തപുരം കോര്‍പറേഷനില്‍മാത്രം ഒന്‍പതുപേര്‍. ആലപ്പുഴയിലും കൊല്ലത്തുമാണ് ഏറ്റവും കുറവ്. രണ്ടുപേര്‍ വീതം. എല്‍ഡിഎഫിന് ഏറ്റവുംകൂടുതല്‍ തലവേദന പാലക്കാട് ജില്ലയാണ്. വിമതര്‍ 33. മണ്ണാർക്കാട് 11 ഡിവിഷനുകളിലും ഒറ്റപ്പാലത്ത് നാലിടത്തും കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ 12 വാര്‍ഡുകളിലും സിപിഎം വിമതര്‍ സ്വതന്ത്ര മുന്നണിയായി മല്‍സരിക്കുന്നു. തൃത്താല ആനക്കര പഞ്ചായത്തിൽ അഞ്ചു വാർഡുകളിൽ സിപിഎം - സിപിഐ നേർക്കുനേർ മത്സരിക്കുന്നു. തിരുവനന്തപുരത്ത് ഏഴും കോഴിക്കോട് അഞ്ചും കണ്ണൂരും തൃശൂരും നാലുവീതവും എല്‍ഡിഎഫ് വിമതരുണ്ട്. എല്‍ഡിഎഫ് വിതമശല്യമില്ലാത്ത ഏക ജില്ല മലപ്പുറമാണ്. കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒരോ വിമതര്‍വീതം എന്‍ഡിഎക്കുണ്ട്