തിരുവനന്തപുരം കോര്‍പറേഷന്‍ പൂജപ്പുര ഡിവിഷനിലെ എല്‍ എഡി എഫ് സ്ഥാനാര്‍ഥി എസ് എസ് ആര്‍ച്ച തിരഞ്ഞെടുപ്പ് തിരക്കിനൊപ്പം പരീക്ഷാ ചൂടിലുമാണ്. എം എ ഹിന്ദിക്ക് ശേഷം ബി എഡിന് പഠിക്കുകയാണ് സിപിഐയുടെ കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. ബി എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കെത്തിയ ആര്‍ച്ച പഠന തിരക്കുകളും രാഷ്ട്രീയമോഹങ്ങളും മനോരമ ന്യൂസിനോട് പങ്കുവച്ചു.
തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് നേരെ പരീക്ഷാ ഹാളിലേയ്ക്ക് ..സ്ഥാനാര്‍ഥി ബി എഡ് പരീക്ഷയുടെ തിരക്കിലാണ്. കോര്‍പറേഷന്‍ പൂജപ്പുര ഡിവിഷനിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ് എസ് എസ് ആര്‍ച്ച. കോര്‍പറേഷനില്‍ സിപിഐ അവതരിപ്പിക്കുന്ന
ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ഈ 25കാരി. പഠനമികവിനൊപ്പം കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുമുണ്ട് സ്ഥാനാര്‍ഥിക്ക് കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് എം എ ഹിന്ദി പാസായ ശേഷമാണ് ബി എഡിന് ചേര്‍ന്നത്. സിപിഐ പൂജപ്പുര ലോക്കല്‍ കമ്മിററി സെക്രട്ടറി ശ്രീകുമാറിന്‍റെ മകള്‍ കൂടിയാണ് ആര്‍ച്ച.