ഒരു സീറ്റ് കുറവില്‍ ഭരണം നഷ്ടപ്പെട്ട കോട്ടയം നഗരസഭയിലേക്ക് പുതുമുഖങ്ങളെ രംഗത്തിറക്കി എല്‍ഡിഎഫ്. അഞ്ചു കൗണ്‍സിലര്‍മാര്‍ വീണ്ടും മല്‍സരിക്കും. എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാ സുഭാഷും നഗരസഭാ സ്ഥാനാര്‍ഥിയാണ്.
53 വാര്‍ഡുകളില്‍ സിപിഎം 39, സിപിഐ 7, കേരള കോണ്‍ഗ്രസ് എം 4, എന്‍സിപി ജനതാദള്‍, കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് എന്നിവര്‍ ഓരോ സീറ്റുകളിലുമാണ് മല്‍സരിക്കുന്നത്. നിലവിലുളള കൗണ്‍സിലര്‍മാരില്‍ അഞ്ചു പേര്‍ ഒഴിച്ചാല്‍ ബാക്കിയുളളവരെല്ലാം പുതുമുഖങ്ങളാണ്.
എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാസുഭാഷ് ഉള്‍പ്പെടെയുളളവരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. തിരുവനക്കരയില്‍ നിന്നാണ് ലതിക സുഭാഷ് മല്‍സരിക്കുന്നത്. എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ചു. കഴിഞ്ഞപ്രാവശ്യം എല്‍ഡിഎഫിന് 22 സീറ്റുകള്‍ ലഭിച്ചിരുന്നു. ഒരു സീറ്റു കൂടി ലഭിച്ചിരുന്നെങ്കില്‍ ഭരണം പിടിക്കാമായിരുന്നു.