കോഴിക്കോട് കോര്‍പ്പറേഷനില്‍ സംവിധായകന്‍ വി.വിനുവിന് ഇറക്കി കളംപിടിക്കാനുളള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ കോര്‍പ്പറേഷനില്‍ മല്‍സരിക്കാന്‍ കഴിയില്ല. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ വിനു കല്ലായി ഡിവിഷനില്‍ പ്രചാരണം തുടങ്ങിയിരുന്നു. അസാധാരണ സംഭവമാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മിഷനെന്നു പ്രവീണ്‍ കുമാര്‍ ആരോപിച്ചു. കേരളത്തിലും വോട്ടുചോരിയെന്നും കമ്മിഷനുമായി സിപിഎം ഗൂഢാലോചന നടത്തിയെന്നും പ്രവീണ്‍കുമാര്‍ കുറ്റപ്പെടുത്തി.