തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ജനങ്ങളിലേക്ക് എങ്ങനെ കൂടുതലായി അടുക്കാം എന്നാണ് സ്ഥാനാർഥികൾ ചിന്തിക്കുന്നത്. വികസനവും ഭരണനേട്ടവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യവും എല്ലാം വാക്കാൽ മാത്രമല്ല പുതിയ സാങ്കേതിക മികവോടെ അവതരിപ്പിക്കുക എന്നതാണ് കാര്യം.
അതിന് എഐ സാധ്യത കൂട്ടുപിടിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ശ്യാമ വി.എസ്. അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ പുതിയ കാലത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയാണ് പ്രചരണ രംഗത്ത് സജീവമാകുന്നത്.
എഐ സാങ്കേതികയിൽ ഉണ്ടാക്കിയിരിക്കുന്ന വിഡിയോ ആരാണ് സ്ഥാനാർഥി?, സ്ഥാനാർഥി വന്നാലുണ്ടാകുന്ന മാറ്റങ്ങൾ, കാഴ്ചപ്പാടുകൾ, എല്ലാം തന്നെ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടിട്ടുണ്ട്.