arya

തിരുവനന്തപുരം  കോര്‍പറേഷനിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ  മേയര്‍ ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് തട്ടകം മാറ്റുന്നതായി ചര്‍ച്ചകള്‍ സജീവമാകുന്നു.  എന്നാല്‍ വാര്‍ത്ത ആര്യ രാജേന്ദ്രന്‍ നിഷേധിച്ചു . പരാജയഭീതി കാരണമാണ് ആര്യയെ കോഴിക്കോട്ടേക്ക് നാടുകടത്തുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പരിഹസിച്ചു . അതിനിടെ I LOVE TRIVANDRAUM എന്ന് എഴുതിയ പ്രൈഫൈല്‍ ഫോട്ടോ ആര്യ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ആര്യാ രാജേന്ദ്രനെ കോര്‍പറേഷനില്‍  മല്‍സരിപ്പിക്കാത്തത് ബിജെപി മലയാള മനോരമ പോള്‍ കഫെ  സംവാദത്തിലൂടെ ചര്‍ച്ചയാക്കിയപ്പോള്‍  ആര്യയുടെ അടുത്ത തട്ടകം  നിയമസഭയോ  ലോക്സഭയോ  ആകാമെന്ന്  സിപിഎം സംസ്ഥാന സെക്രട്ടറി മറുടപടി നല്‍കിയിരുന്നു .ഇതിന് പിന്നാലെയാണ് ആര്യ കോഴിക്കോട്ടേക്ക് തട്ടകം മാറാന്‍ തയ്യാറെടുക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ജീവിത പങ്കാളിയായ   സച്ചില്‍ ദേവ് ബാലുശേരി എം.എല്‍ എയായി പ്രവര്‍ത്തിക്കുപ്പോള്‍   ആര്യ തിരവനന്തപുരം മേയറായി പ്രവര്‍ത്തിച്ചു വരികയുമായിരുന്നു. മേയര്‍ കലാവധി കഴിഞ്ഞതോടെ  ആര്യ സച്ചിന്‍റെ നാട്ടിലേക്ക് താമസം ഉള്‍പ്പെടെ മാറ്റുന്നു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ .ആര്യാ രാജേന്ദ്രനെ ഡപ്യൂട്ടി മേയറാക്കാന്‍ പറ്റുമോയെന്ന് സി.പി.എം. സംസ്ഥാന സെക്രറി എം.വി ഗോവന്ദന്‍ മലയാള മനോരമയുടെ പോള്‍ കഫെ പരിപാടിയിലാല്‍ ചോദിച്ചത് കെ സുരേന്ദ്രന്‍ ആയുധമാക്കി. ജനറല്‍ സീറ്റായ തിരുവനന്തപുരത്ത് എന്തുകൊണ്ടാണ് ആര്യയെ വീണ്ടും മേയര്‍ സ്ഥാനാര്‍ഥിയാക്കതെന്ന് എന്ന് സുരേന്ദ്രന്‍ ചോദിച്ചു . പരാജയ ഭീതികാരണമാണ് അവരെ കോഴിക്കോട്ടേയ്ക്ക് നാടുകത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ ആഭ്യുഹങ്ങള്‍ക്ക് മറുപടി എന്നവണ്ണം ആര്യ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം അപ്ഡേറ്റ് ചെയ്തു. I LOVE TRIVANDRUM എന്ന ഫോട്ടോ ഇട്ടാണ് പുതിയ പ്രഫൈല്‍ പിക്ചര്‍.  നിലവില്‍  പാര്‍ട്ടി തിരുവന്തപുരം   ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളിൽ ആര്യ സജീവമാണ്.

ENGLISH SUMMARY:

Arya Rajendran is at the center of political discussions following speculation about a potential relocation to Kozhikode after being excluded from the Thiruvananthapuram Corporation candidate list. Arya Rajendran has denied the reports, while BJP leader K Surendran has criticized the situation.