കെ.എസ്.ശബരീനാഥന്‍ മല്‍സരിക്കുന്നത് തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് ഗുണമാവുമെന്ന പരാമര്‍ശവുമായി സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി. കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് കരുതുന്നില്ലെങ്കിലും,, കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ സഹായകരമാവുമെന്ന് വി ജോയി മനോരമ ന്യൂസിനോട് പറഞ്ഞു . ശബരിയെ ഒതുക്കാനാണ് കോര്‍പറേഷനില്‍ മല്‍സരിപ്പിക്കുന്നതെന്ന പ്രചാരണം സജീവമാക്കാനാണ് സിപിഎം നീക്കം.
ശബരിനാഥന്‍റെ വരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അതിവേഗം പ്രഖ്യാപിക്കുന്നതും സിപിഎം ക്യാമ്പില്‍ ചെറിയ ആശങ്കയുണ്ടക്കിയിട്ടുണ്ട്. അതിനാല്‍ ശബരിയെ ഒതുക്കാനാണ് മല്‍സരിപ്പിക്കുന്നതെന്ന പ്രാചാരണം സിപിഎം സജീവമാക്കും. ഘടകക്ഷികളുമായി ചര്‍ച്ചക്ക് ശേഷം ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിപട്ടിക രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കാനാണ് സിപിഎം ആലോചന.