ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കിയ  പി എം ശ്രീയിൽ സ്തംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ പട്ടിക തയ്യാറാക്കുന്നതുള്‍പ്പെടെ പദ്ധതിയുടെ തുടര്‍ നടപടികള്‍  മരവിപ്പിച്ചു. മനോരമ ന്യൂസ് ബിഗ് ബ്രേക്കിങ്. സിപിഐയുമായുള്ള പ്രശ്നത്തിൽ തീരുമാനമായ ശേഷം മാത്രമാകും തുടർനടപടികള്‍. കൂടുതല്‍ പ്രതികരണം വേണ്ടെന്ന് വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

പി.എം ശ്രീയില്‍ ഉപാധിവെച്ച് സിപിഐ. ഏകമാർഗ്ഗം മരവിപ്പിക്കലെന്ന് സി.പി.ഐ നിലപാട്. പരസ്യമായി സിപിഎം നിലപാട് പ്രഖ്യാപിക്കണം. മരവിപ്പിച്ചാല്‍ മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സിപിഎമ്മിനെന്നും CPI. സിപിഎം കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിച്ചു. അതേസമയം മന്ത്രിസഭായോഗത്തിനു മുമ്പ് മഞ്ഞുരുക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. രാവിലെ 9 മണിക്ക് സി.പി.ഐ അടിയന്തര സെക്രട്ടേറിയറ്റും പത്തുമണിക്ക് 10ന് CPM അവെയ്‌ലബിള്‍ സെക്രട്ടേറിയേറ്റും ചേരും 

കരാറിൽ നിന്ന് പിന്മാറാൻ പെട്ടെന്ന് സാധ്യമല്ലെങ്കിൽ നടപടിക്രമങ്ങൾ മരവിപ്പിക്കുന്നതായി കേന്ദ്രസർക്കാരിന് കത്ത് നൽകണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. ഉപസമിതികളെ വെച്ച് പഠിച്ചു കൊണ്ട് പരിഹാരമാവില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സിപിഐ നേതൃത്വം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു.   മന്ത്രിസഭായോഗം വരെ ഇനിയുള്ള പകലുകൾ ഏറെ നിർണായകമാവുകയാണ് . സി.പി.ഐ മന്ത്രിമാര്‍ എന്നതില്‍ രാവിലെ ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുക്കും.

ENGLISH SUMMARY:

The education department has come to a standstill over the PM SHRI issue, which has thrown the Left Front into crisis. All further proceedings related to the project, including the preparation of the list of schools, have been frozen. According to Manorama News Big Breaking, no further steps will be taken until a final decision is reached on the issue with the CPI. The Chief Minister has instructed both the department and the minister not to make any further statements on the matter.