prasanth-vd-satheesan

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തന്നോട് രാഷ്ട്രീയ വൈരാഗ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്.തന്നെ ചവിട്ടിപ്പുറത്താക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അനധികൃതമായി ഒരു രൂപ സമ്പാദിച്ചിട്ടില്ലെന്നും പ്രശാന്ത് മനോരമന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് ആസ്തി വെളിപ്പെടുത്താന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം 2025 ല്‍ ശബരിമലയില്‍ നിന്നും സ്വര്‍ണപ്പാളി കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചുവെന്ന് അദ്ദേഹം പറയുന്നു. സ്വര്‍ണപ്പാളി കൊണ്ടു പോയത് സ്പെഷല്‍ കമ്മിഷണറെ അറിയിച്ചില്ല. മഹസര്‍ തയാറാക്കിയാണ് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതെന്നും ഇക്കാര്യങ്ങള്‍ ഹൈക്കോട‌തിയെ ബോധ്യപ്പെടുത്തുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

VD Satheesan is accused of political animosity by Devaswom Board President PS Prasanth. He claims he hasn't illegally earned a rupee and challenges the opposition leader to declare his assets.