TOPICS COVERED

ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡണ്ട്. അബിൻ വർക്കിയും കെ.എം.അഭിജിത്തും ദേശീയ സെക്രട്ടറിമാർ. സാമുദായിക ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചാണ് പ്രഖ്യാപനം.

എ ഗ്രൂപ്പുകാരനായ ഒ ജെ ജനീഷിലേക്ക് ഒന്നര മാസത്തെ ചർച്ചകൾക്കൊടുവിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദമെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19000 വോട്ട് നേടി നാലാം സ്ഥാനത്തായിരുന്നു ജനീഷ് . അധ്യക്ഷപദത്തിലേക്ക് അവസാന ഘട്ടത്തിൽ വരെ  പരിഗണിച്ച പേരായ ബിനു ചുള്ളിയെല്ലിനെ വർക്കിംഗ് പ്രസിഡണ്ടുമാക്കി.  വൈസ് പ്രസിഡണ്ടന്റും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നാലെ 1,70,000 ഓളം വോട്ടുകൾ നേടിയ അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും ശക്തമായി ഉന്നയിച്ചെങ്കിലും സാമുദായിക സമവാക്യങ്ങളുടെ പേരിൽ തള്ളപ്പെട്ടു. 

അബിനെ അധ്യക്ഷൻ ആക്കിയാൽ  കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും കെഎസ്‌യു യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ എറണാകുളം ജില്ലയിൽ നിന്നും ആകും എന്നായിരുന്നു എതിർവാദം. ഐ ഗ്രൂപ്പിനെ അനുനയിപ്പിക്കാൻ ദേശീയ സെക്രട്ടറി പദമാണ് അബിന് നൽകിയിരിക്കുന്നത്. കെ.എം അഭിജിത്തിനെ നേരത്തെ തന്നെ ദേശീയ സെക്രട്ടറിയായി പരിഗണിക്കാത്തതിൽ എം കെ രാഘവൻ അടക്കമുള്ള എംപിമാർ ഹൈക്കമാന്റിനെ എതിർപ്പറയിച്ചിരുന്നതാണ്. അതുകൂടി നിലവിലെ പ്രഖ്യാപനത്തിലൂടെ ഹൈക്കമാൻഡ് പരിഹരിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

O.J. Jeneesh is the new Youth Congress President. He is currently the State Youth Congress Vice President.