സംസ്ഥാനത്ത് മഴ കനക്കുന്നു. മൂന്നു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മണിക്കൂറില്‍ 55 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. ഇന്നും നാളെയും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ ഈ ജാഗ്രതാ നിര്‍ദേശം ബാധകമാണ്. 15ാം തീയതി വരെ സംസ്ഥാനത്ത് മഴതുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ENGLISH SUMMARY:
Kerala Rain is intensifying across the state, prompting authorities to issue alerts. An orange alert is declared in three districts, and a yellow alert is in effect for five districts, with continued rainfall expected.