ശബരിമല സ്വർണപ്പാളി കാണാതായതിൽ ഉരുണ്ട് കളി തുടർന്ന് സർക്കാർ. 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടു പോയത് സ്വർണപാളി തന്നെയെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി. പിന്നെയെങ്ങനെ ദേവസ്വം ഉത്തരവിൽ ചെമ്പ് എന്ന് വന്നു എന്ന ചോദ്യത്തിന് മന്ത്രിക്ക് കൃത്യമായ ഉത്തരം ഇല്ല. 2019ൽ സ്വർണപ്പാളി കൊണ്ടുപോയപ്പോഴും തിരിച്ചുകൊണ്ടുവന്നപ്പോഴും നടപടിക്രമങ്ങളിൽ വീഴ്ച വന്നു എന്ന് മന്ത്രി സമ്മതിച്ചു. അതിന്‍റെ ഉത്തരവാദിത്തം അന്നത്തെ ദേവസ്വം മന്ത്രിക്കും ബോർഡിനും ഇല്ലേ എന്ന ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല.
നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ ആണ് 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയത് സ്വർണപ്പാളി തന്നെയാണ് എന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ സമ്മതിച്ചത്. അപ്പോള് ഉയരുന്ന ചോദ്യം, പിന്നെ എങ്ങനെ 2019ലെ
അറ്റകുറ്റപ്പണിക്ക് ശേഷം ഉണ്ണികൃഷ്ണൻ കൊണ്ടുവന്നത് പാളിയിൽ സ്വർണം ഉണ്ടായിരുന്നോ, തൂക്കത്തിൽ കുറവുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിച്ചില്ല. അക്കാര്യത്തിൽ വീഴ്ച വന്നു എന്നും മന്ത്രി സമ്മതിച്ചു. പക്ഷെ, അതിന്‍റെ ഉത്തരവാദിത്തം അന്നത്തെ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും ഇല്ലേ എന്ന ചോദ്യത്തിലും മന്ത്രി ഉരുണ്ട് കളി തുടർന്നു.
വിഷയത്തിൽ സഭയിലും പുറത്തും പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. സ്വർണപ്പാളി വീട്ടിൽ ഒളിപ്പിച്ചുവെച്ച ഉണ്ണികൃഷ്ണൻ പോറ്റി തന്നെ പരാതിക്കാരൻ ആയി വന്നതിൽ അയ്യപ്പ സംഗമത്തിന്‍റെ നിറം കെടുത്താനുളള ഗൂഢാലോചന ആണെന്നതിൽ മന്ത്രിക്ക് സംശയം ഇല്ല. പക്ഷേ സ്വർണം കൊണ്ടുപോകാൻ വഴിയൊരുക്കിയതിൽ ദേവസ്വം ബോർഡിനും സർക്കാരിനും ഉള്ള രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രി ഒളിച്ചോട്ടം തുടരുകയാണ്.