ജി.സുകുമാരന്‍ നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്തും പ്രതിഷേധ ബാനർ. പൂഞ്ഞാർ ചേന്നാട് എൻഎസ്എസ് കരയോഗം ഓഫീസിനു മുന്നിലുയര്‍ത്തിയ ബാനര്‍ കരയോഗം ഭാരവാഹികൾ അഴിച്ചുമാറ്റി.
പൂത്താർ ചേന്നാട് 652 നമ്പർ എൻഎസ്എസ് കരയോഗം ഓഫീസിനു മുന്നിലാണ് ഒരുവിഭാഗം കരയോഗം അംഗങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ഉയർത്തിയത്. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ സുകുമാരൻ നായർ പിന്നിൽ നിന്ന് കുത്തിയെന്നും പിണറായി വിജയന് പാദസേവ ചെയ്യുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി രാജിവെക്കണമെന്നുമാണ് ബാനറിൽ. കരയോഗാംഗങ്ങൾ എന്ന പേരിലാണ് ബാനർ സ്ഥാപിച്ചത്. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാടിൽ കരയോഗ അംഗങ്ങൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്ന് കരയോഗ അംഗങ്ങൾ പറഞ്ഞു. കരയോഗ അംഗങ്ങൾ മാസവരി കൊടുക്കുന്നവരും, ചാത്തം ഉണ്ണുന്നവരും മാത്രമല്ലെന്നയാരുന്നു ഫ്ലക്സ് കെട്ടിയ കരയോഗ അംഗം പ്രസാദ് പങ്കപ്പാട്ടിന്റെ പ്രതികരണം
Also read: ‘കാര്യം മനസിലാക്കട്ടെ, അവര്‍ തിരുത്തും’; പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി സുകുമാരന്‍ നായര്‍
ജി സുകുമാരൻ നായരുടെ നിലപാടിനോട് അനുഭാവമില്ലെന്നും പക്ഷേ കരയോഗം കെട്ടിടത്തിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനോട് എതിർപ്പുണ്ടെന്നും കരയോഗം ഭാരവാഹികൾ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങൾ തുടരുകയാണ്.