കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയെന്ന് സ്ഥിരീകരിച്ച്  രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ജീന. രാഹുലിനെതിരെ ഗൂഢാലോചനയെന്നാണ് പറഞ്ഞത്. വി.ഡി.സതീശന്റെയോ ചെന്നിത്തലയുടെയോ പേര് പറഞ്ഞില്ല.

ഞങ്ങള്‍ അറിയുന്ന മാങ്കൂട്ടത്തില്‍ അങ്ങനെയല്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്ത്രീകള്‍ പരാതി നല്‍കട്ടെ, താന്‍ കോണ്‍ഗ്രസ് അനുഭാവിയെന്നും  ജീന മനോരമ ന്യൂസിനോട് പറഞ്ഞു.

വി.ഡി. സതീശനും ചെന്നിത്തലയ്ക്കും എതിരെ മൊഴി നൽകിയിട്ടില്ലെന്നും എന്നാൽ കോൺഗ്രസ് നേതൃത്വത്തിലെ ചിലർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും ജീന വ്യക്തമാക്കി. താൻ യൂത്ത് കോൺഗ്രസ് അംഗമല്ലെന്നും കോൺഗ്രസ് അനുഭാവിയാണെന്നും ജീന പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളുടെ ഇരയാണെന്നും, അദ്ദേഹം മാനസികമായി തകർന്നിരിക്കുകയാണെന്നും ജീന കൂട്ടിച്ചേർത്തു.

 രാഹുൽ മാങ്കുട്ടത്തിലാണ് മാധ്യമങ്ങളുടെ ഇരയെന്നും ജീന പറഞ്ഞു. പരാതിക്കാരായി രംഗത്തുവന്നവരെല്ലാം തേർഡ് പാർട്ടികളാണെന്നും, യഥാർഥ പരാതികൾ നിയമപരമായി നേരിടണമെന്നും ജീന ആവശ്യപ്പെട്ടു. കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കിടമത്സരമാണ് ഇതിന് പിന്നിലെന്നും ജീന സംശയം പ്രകടിപ്പിച്ചു. തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസ് കോടതിയിൽ തീർപ്പാക്കിയതാണെന്നും ജീന വിശദീകരിച്ചു.

ENGLISH SUMMARY:

Rahul Mankootathil is at the center of the controversy. Jeena confirmed filing a complaint against Congress leaders and stated that Rahul is a victim of a conspiracy, without naming V.D. Satheesan or Chennithala, and suspects the involvement of Congress leaders in the conspiracy.