kt-jaleel-pf-firoz

യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനെ വിടാതെ പിന്തുടര്‍ന്ന് കെ.ടി.ജലീല്‍. പി.കെ.ഫിറോസിന്‍റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളില്‍ നേരിട്ടുപോയി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് സാമ്പത്തിക ഇടപാടുകളിലടക്കം ആരോപണങ്ങള്‍ ഉയര്‍ത്തിയത്. കെ.ടി.ജലീലിന്‍റെ ആരോപണങ്ങളെ അവഗണിക്കാനാണ് മുസ്‌ലിം ലീഗിന്‍റെ തീരുമാനം. കെ.ടി.ജലീലിന്‍റെ ഭാര്യയ്്ക്ക് സ്വാധീനം ഉപയോഗിച്ച് പ്രമോഷന്‍ ലഭിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. 

കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍.മന്ത്രിയായിരുന്ന സമയത്ത് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് താന്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിച്ച് സത്യം ചെയ്യുകയായിരുന്നു ജലീല്‍.അക്കാലത്ത് ഏറ്റവും അധികം കെ.ടി.ജലീലിനെ വിമര്‍ശിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങള്‍ ഉയര്‍ത്തുകയായിരുന്നു കെ.ടി.ജലീല്‍.

പിന്നാലെ പി.കെ.ഫിറോസിന് പങ്കാളിത്തമുളള  ഭക്ഷണശാലയില്‍ കെ.ടി.ജലീലെത്തി. ജീവനക്കൊര്‍ക്കൊപ്പം ചിത്രമെടുത്ത് അതും പി.കെ.ഫിറോസിനെതിരെ ആയുധമാക്കി.ഫിറോസിനെതിരെ ഹവാല ആരോപണവും ഉയര്‍ത്തി.ഫിറോസിന്‍റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.

ജലീലിന്‍റെ ഭാര്യ എം.പി.ഫാത്തിമക്കുട്ടിക്ക് ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പളായി പ്രമോഷന്‍ ലഭിച്ചത് മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ചാണന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.സിദ്ദീഖ് പന്താവൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഭാര്യയുടെ പ്രമോഷനില്‍ ഇടപെട്ടിട്ടില്ലെന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി സത്യം ചെയ്തായിരുന്നു മറുപടി.കെ.ടി.ജലീല്‍ തുടര്‍ച്ചായി ഉയര്‍ത്തുന്ന ആരോപണങ്ങളെ തല്‍ക്കാലത്തേക്ക് അവഗണിക്കാനാണ് ലീഗ് തീരുമാനം

ENGLISH SUMMARY:

A political feud has intensified in Kerala, with former minister K.T. Jaleel relentlessly targeting Youth League leader P.K. Firoz. Jaleel has taken his accusations to social media, visiting restaurants allegedly owned by Firoz and posting pictures to raise questions about his financial dealings. The core of Jaleel's accusations revolves around allegations of illegal financial transactions, including hawala. The Muslim League, to which Firoz belongs, has so far decided to ignore Jaleel's public attacks. In a dramatic turn, Jaleel, while defending himself against past allegations of nepotism, took a public oath on the Quran. This prompted a counter-attack from Congress leaders, who alleged that Jaleel's wife, M.P. Fathimakkutty, received a promotion as a Higher Secondary School Principal through his political influence. The ongoing conflict has become a high-stakes public battle of accusations and rebuttals, with both sides using media and social platforms to press their claims.