സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ പരിധിവിട്ട കടന്നാക്രമണം ഉണ്ടാകാതിരിക്കാന്‍ നേതാക്കളുമായി ആശയവിനിമയം ആരംഭിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി. തിരുവനന്തപുരത്ത് കൊല്ലത്തും ഉള്‍പ്പടെ രൂക്ഷമായ വിമര്‍ശനമാണ് ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉണ്ടായതെന്നതാണ് ജാഗ്രതക്ക് കാരണം . വിഭാഗീയത ഒഴിവാക്കാന്‍ പത്തനംതിട്ടയില്‍ ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറിയാക്കിയെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം സിപിഐ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്
പാര്‍ട്ടിയില്‍ വിഭാഗീയക്ക് കുറവ് വന്നുവെന്ന കണക്കുകൂട്ടലില്‍ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുമ്പോഴും നേതൃത്വത്തിനെതിരെ വിമര്‍ശനം കടുക്കുമെന്ന് ആശങ്ക സിപിഐ നേതൃത്വത്തിനുണ്ട് . രണ്ടു ദിവസത്തിനകം ആലപ്പുഴയില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരയും മന്ത്രിമാര്‍ക്കെതിരെയും ഒരു പരിധിക്കപ്പുറത്തേക്ക് വിമര്‍ശനം ഉണ്ടാകരുതെന്ന പിടിവാശിയിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ജില്ലകളിലെയും തന്‍റെ വിശ്വസ്തരോട് ബിനോയ് ആശയവിനിമയം നടത്തുന്നുണ്ട്. ബിനോയിയുടെ കഴിവിനെ സംശയിച്ചുള്ള കമലാ സദാനന്ദന്‍റെയും ദിനകരന്‍റെയും ശബ്ദരേഖ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാവുന്നുണ്ട് . ഇത് സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്തരുതെന്നാണ് ബിനോയ് വിശ്വത്തിന്‍റെ പ്രധാന ആവശ്യം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് തല്ക്കാലം ഭീഷണിയില്ല. വിമര്‍ശനങ്ങള്‍ തണുപ്പിക്കാന്‍ ബിനോയ് വിശ്വം കിണഞ്ഞ് ശ്രമിക്കുമ്പോഴും പാര്‍ട്ടി നേതൃത്വം രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുമെന്ന് സിപിഐ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. സിപിഎമ്മിന് വഴങ്ങുന്ന നേതൃത്വം എന്നതാണ് പാര്‍ട്ടി സമ്മേളനത്തില്‍ ബിനോയ് വിശ്വം നേരിടാന്‍ പോകുന്ന മറ്റൊരു വിമര്‍ശനം . മന്ത്രിമാര്‍ സിപിഎമ്മിന്‍റെ ചൊല്‍പ്പിടിയിലണെന്നുള്ള വിമര്‍ശവനും സമ്മേളനത്തില്‍ ഉയരും