തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താന്‍ ശ്രമിച്ചു എന്നിട്ടും അയാള്‍ പോരാടുന്നു. കാരണം അയാൾക്ക് പ്രസ്ഥാനമാണ് വലുത്. പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്. എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി അയാളെ ആക്രമിച്ചു, വീഴ്ത്താൻ ശ്രമിച്ചു, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു. കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്… പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്… രാഹുൽ ഗാന്ധി’
അതേസമയം, പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ പാര്‍ട്ടിക്ക് കാരണം തലകുനിക്കേണ്ടി വരരുത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയാറായില്ല.
ആരോപണമുന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികയുടെ ശബ്ദരേഖയും രാഹുല്‍ പുറത്തുവിട്ടു. ആരോപണം ഉന്നയിക്കും മുന്‍പ് അവന്തിക വിളിച്ചു. തന്നെ കുടുക്കാന്‍ ശ്രമമെന്ന് അവന്തിക പറഞ്ഞു. പുറത്തുവിട്ടത് അവന്തിക– മാധ്യപ്രവര്‍ത്തകനുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. ശബ്ദരേഖയില്‍ രാഹുലിനെതിരെ പരാതിയില്ലെന്ന് പറയുന്നു.
അതേസമയം, രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖയെപ്പറ്റി അവന്തിക പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകനോട് അന്ന് വെളിപ്പെടുത്താനായില്ല. പിന്നീട് വെളിപ്പെടുത്തിയത് അതേ മാധ്യമപ്രവര്‍ത്തകനോടാണ്. മാധ്യമപ്രവര്‍ത്തകന്‍ വിളിച്ചത് രാഹുലിനോട് പറഞ്ഞിരുന്നു. അയാള്‍ക്കെന്തെങ്കിലും വാദിക്കണമല്ലോ?' അതിനുവേണ്ടി പുറത്തുവിട്ട ശബ്ദരേഖയാണിത്. രാഹുലിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നും അവന്തിക പറഞ്ഞു.