saji-cherian-letter

കത്തുചോര്‍ച്ച വിവാദത്തില്‍ ചര്‍ച്ച ചെയ്യുന്നത് അര്‍ഥമില്ലാത്ത കാര്യങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍. എം.വി.ഗോവിന്ദന്‍ ശുദ്ധനും സത്യസന്ധനുമായ മനുഷ്യനാണ്. ഇതുവരെ ഒരു ആക്ഷേപവും ഉയര്‍ന്നിട്ടില്ലെന്നും പാര്‍ട്ടി സെക്രട്ടറി ആയതിനാല്‍ മാധ്യമങ്ങള്‍ ടാര്‍ഗറ്റ് ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും രണ്ടു വാര്‍ത്ത വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംശയനിഴലില്‍ നിര്‍ത്തേണ്ടതുണ്ടോ ? പാര്‍ട്ടി സെക്രട്ടറിയായ ആരെയും മാധ്യമങ്ങള്‍ ടാര്‍ഗറ്റ് ചെയ്യും. പിണറായിയെയും കോടിയേരിയെയും ഇതുപോലെ ആക്രമിച്ചുവെന്നും ഒരു കണ്ടന്‍റുമില്ലാത്ത കാര്യങ്ങളാണ് വാര്‍ത്തയായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

വഴിയില്‍ പോകുന്നവര്‍ അയയ്ക്കുന്ന കത്ത് ചോര്‍ത്തിക്കൊടുക്കുന്നതല്ല എം.എ.ബേബിയുടെ പണി. നിലവിലെ വിവാദം ഉള്ളി തൊലി പൊളിച്ച് കളയുന്നത് പോലെയേ ഉള്ളൂ. ഇത്തരം വിഷയങ്ങള്‍ മുന്‍പും സെക്രട്ടറിമാര്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. പിണറായി മന്ത്രി ആയിരുന്നപ്പോള്‍ മികച്ച മന്ത്രിയെന്ന് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ വലിച്ചുകീറി ഒട്ടിച്ചു. എം.വി.ഗോവിന്ദന്‍റെ മകന്‍ മികച്ച കലാകാരനാണ് നശിപ്പിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞു. 

ENGLISH SUMMARY:

Saji Cherian defends MV Govindan amidst letter leak controversy. He accuses the media of targeting Govindan and his family without any substantial content, comparing it to past attacks on other party leaders.